മലയാള സിനിമയുടെ നാള്‍വഴിയില്‍ സാഹിത്യലോകം നടത്തിയ ഇടപെടലുകള്‍ അതിശക്തമായിരുന്നുവെന്ന് കാണാവുന്നതാണ്. മലയാള സിനിമയുടെ പ്രാരംഭദശയില്‍തന്നെ സാഹിത്യത്തോടുള്ള ബന്ധം ആരംഭിച്ചതായി കാണാം. വിഗതകുമാരന്‍ എന്ന നിശബ്ദചിത്രത്തോടെയാണ് മലയാള സിനിമയുടെ ചരിത്രം ആരംഭിക്കുന്നത്. അഗസ്തീശ്വരം സ്വദേശിയായ ജെ.സി ദാനിയേല്‍ രചനയും ഛായാഗ്രഹണവും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം 1928നവംബര്‍ 7നു പുറത്തുവന്നു. കളരിപ്പയറ്റിന്റെ ആരാധകനായിരുന്ന ജെ. സി. ദാനിയേല്‍ അതിന്റെ പ്രചരണത്തിനു പറ്റിയ ഒരു കഥ സിനിമയ്ക്കുവേണ്ടി തയ്യാറാക്കുകയാണുണ്ടായത്. എന്നാല്‍ മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ പ്രശസ്തമായ ഒരു നോവലിന്റെ അനുരൂപണമായിരുന്നു. സി. വി. രാമന്‍പിള്ളയുടെ നോവലിനെ ആധാരമാക്കി സുന്ദര്‍രാജ് നിര്‍മ്മിച്ച് വി. വി. റാവു സംവിധാനം ചെയ്ത ഈ ചിത്രം 1933ല്‍ പ്രദര്‍ശനത്തിനെത്തി. എന്നാല്‍ അധിക ദിവസം പ്രദര്‍ശിപ്പിക്കാനായില്ല. പകര്‍പ്പവകാശ നിയമം ലംഘിച്ചതിന്റെ പേരില്‍ സിനിമ നിരോധിക്കപ്പെട്ടു. സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണതയ്ക്കു മലയാളത്തില്‍ തുടക്കം കുറിച്ച മാര്‍ത്താണ്ഡവര്‍മ്മ കാണാന്‍ അധികം പേര്‍ക്ക് അവസരമുണ്ടായില്ല.
1938 ല്‍ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്‍ പുറത്തുവന്നു. ടി. ആര്‍. സുന്ദരം നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് എസ്.നൊട്ടാണിയാണ്. ഇതിന്റെ ആദ്യനിര്‍മ്മാതാവായിരുന്ന എ. സുന്ദരന്‍പിള്ള സിനിമയ്ക്കു വേണ്ടി രചിച്ച വിധിയും മിസ്സിസ്സ് നായരും എന്ന കഥ പരിഷ്ക്കരിച്ചുണ്ടായതാണ് ബാലന്‍. 1940ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബിക സി. മാധവപിള്ളയുടെ നോവലിന്റെ അനുരൂപണമാണ്. എസ്. നൊട്ടാണി തന്നെ ഇതും സംവിധാനം ചെയ്തു. ഇതിനിടയില്‍ അപ്പന്‍തമ്പുരാന്റെ ഭൂതരായര്‍ എന്ന നോവല്‍ സിനിമയാക്കാന്‍വേണ്ടി അദ്ദേഹം നോവലിനെ നൂറ്റിനാല്പത്തിരണ്ട് രംഗങ്ങളായി വിഭജിച്ച് തിരക്കഥ രചിച്ചു. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളുടേയും ചിത്രീകരിക്കേണ്ട സ്ഥലങ്ങളുടേയും വിശദമായ രൂപരേഖയും തയ്യാറാക്കി. അഭിനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് റിഹേഴ്സല്‍ നടത്തുകയും ചെയ്തു. എന്നാല്‍ സാമ്പത്തികപ്രശ്നം മൂലം ചിത്രീകരണം നടന്നില്ല. മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതുമായ തിരക്കഥ അപ്പന്‍തമ്പുരാന്റെ ഭൂതരായരാണെന്ന് എം. ടി. വാസുദേവന്‍നായര്‍ പറയുന്നു.
ആദ്യകാല സിനിമയിലെ അനുരൂപണങ്ങളുടെ ചരിത്രം ഈ മൂന്നു സിനിമകളിലൊതുങ്ങുന്നു. മലയാള സിനിമയുടെ ആദ്യ കാല്‍നൂറ്റാണ്ടില്‍ അനുരൂപണങ്ങള്‍ കാര്യമായ ചലനമൊന്നുമുളവാക്കിയില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രശസ്തമായ മലയാളകൃതികള്‍ സിനിമയിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമമൊന്നും നടന്നില്ല. 1950ല്‍ തിക്കുറിശ്ശി സുകുമാരന്‍നായരുടെ സ്ത്രീ എന്ന നാടകത്തെ ആസ്പദമാക്കി അതേ പേരിലുള്ള സിനിമ പുറത്ത് വരികയുണ്ടായി. നാടകത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യസിനിമയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ആര്‍. വേലപ്പന്‍നായരായിരുന്നു സംവിധാനം. ആദ്യകാല സിനിമളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ജീവിതനൗക, നീലക്കുയില്‍, ന്യൂസ് പേപ്പര്‍ബോയ് ഇവയൊന്നും സാഹിത്യത്തില്‍നിന്നും കടന്നുവന്നവയല്ല.
മലയാളസിനിമയും സാഹിത്യവുമായുള്ള ദൃഢമായ ബന്ധം ആരംഭിക്കുന്നത് അമ്പതുകളുടെ രണ്ടാം പകുതിയിലാണ്. 1957ല്‍ മുട്ടത്തുവര്‍ക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവല്‍ സിനിമയാക്കിക്കൊണ്ട് പി. സുബ്രമണ്യം ഇതിനു തുടക്കം കുറിച്ചു. തുടര്‍ന്നുള്ള നാലുവര്‍ഷത്തിനിടയില്‍ത്തന്നെ സാഹിത്യത്തെ ആധാരമാക്കി അഞ്ചു സിനിമകള്‍ക്ക് അദ്ദേഹം രൂപം നല്കി. ഇവയില്‍ നാലും മുട്ടത്തുവര്‍ക്കിയുടെ നോവലുകളായിരുന്നു. ഒന്ന് തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലും. അറുപതുകളോടെ സാഹിത്യകൃതി സിനിമയാക്കുന്ന പ്രവണത വ്യാപകമായി. അക്കാലത്തെ പ്രമുഖരായ സംവിധായകരും നിര്‍മ്മാതാക്കളും പ്രമേയത്തിനുവേണ്ടി കണ്ണോടിച്ചത് സാഹിത്യകൃതികളിലേക്കാണ്. രാമു കാര്യാട്ട്, കെ. എസ്. സേതുമാധവന്‍, വിന്‍സന്റ്, പി. ഭാസ്ക്കരന്‍, പി. എന്‍. മേനോന്‍, എം.കൃഷ്ണന്‍നായര്‍, പി.സുബ്രഹ്മണ്യം തുടങ്ങിയ സംവിധായകരുടേയും ടി. കെ. പരീക്കുട്ടി, ശോഭനാ പരമേശ്വരന്‍ നായര്‍, എം.ഒ. ജോസഫ്, രവി തുടങ്ങിയ നിര്‍മ്മാതാക്കളുടേയും ഒട്ടുമിക്ക സിനിമകളും അനുരൂപണങ്ങളായിരുന്നു .വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ഉറൂബ്, എസ്.കെ. പൊറ്റക്കാട്, കേശവദേവ്, എം.ടി വാസുദേവന്‍നായര്‍, പാറപ്പുറത്ത്, പൊന്‍കുന്നം വര്‍ക്കി, കെ സുരേന്ദ്രന്‍, ജി വിവേകാനന്ദന്‍, മുട്ടത്തു വര്‍ക്കി, കാനം ഇ.ജെ. ,മൊയ്തു പടിയത്ത്, തോപ്പില്‍ ഭാസി, കെ. ടി. മുഹമ്മദ് തുടങ്ങി മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികളൊക്കെ സിനിമയിലേക്കു കടന്നുവന്നു. മിക്ക സിനിമകളുടേയും തിരക്കഥകള്‍ രചിച്ചതും സാഹിത്യകാരന്മാരായിരുന്നു. കുമാരനാശാന്റെ കരുണ, ചങ്ങമ്പുഴയുടെ രമണന്‍, എന്നീ കാവ്യങ്ങള്‍ക്കും അക്കാലത്ത് ചലച്ചിത്രാവിഷ്ക്കാരങ്ങളുണ്ടായി. അറുപതുകളിലും എഴുപതുകളുടെ ആരംഭത്തിലും മലയാളത്തിലുണ്ടായ ശ്രദ്ധേയമായ ചിത്രങ്ങളൊക്കെ അനുരൂപണങ്ങളായിരുന്നു. മുടിയനായ പുത്രന്‍, ചെമ്മീന്‍, ഭാര്‍ഗ്ഗവീനിലയം, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, ഓടയില്‍നിന്ന്, തുലാഭാരം, അശ്വമേധം, കാട്ടുകുരങ്ങ്, യക്ഷി, അടിമകള്‍, കടല്‍പ്പാലം, ഓളവും തീരവും, കുട്ട്യേടത്തി, വാഴ്വേമായം, അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴികനേരം, കള്ളിച്ചെല്ലമ്മ, കരകാണാക്കടല്‍, പണിതീരാത്ത വീട് എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ചുരുക്കത്തില്‍ മലയാള സിനിമയില്‍ സാഹിത്യം കൊടികുത്തിവാണ കാലഘട്ടമാണതെന്നു പറയാം. മികച്ച സിനിമ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗം പ്രശസ്തസാഹിത്യകൃതിയെ ആധാരമാക്കുകയാണെന്നൊരു ചിന്ത തന്നെ അക്കാലത്ത് രൂപം കൊള്ളുകയുണ്ടായി. സാഹിത്യത്തിന്റെ ഈ വന്‍സ്വാധീനം മലയാള സിനിമയില്‍ ഗുണപരമായ ഏറെ മാറ്റങ്ങള്‍ക്കു കാരണമായി.
എന്നാല്‍ ഇന്നത്തെ മലയാള സിനിമയുടെ ഗതി എന്താണ്?സാഹിത്യ പ്രാധാന്യമില്ലാത്ത, വെറും കച്ചവട സാധ്യത മാത്രം ലാക്കാക്കി, താരങ്ങള്‍ക്കുവേണ്ടി വിടുപണി ചെയ്ത് എന്തൊക്കെയോ സിനിമ എന്ന പേരില്‍ പടച്ചു വിടുന്നു. മലയാള സിനിമ പ്രതിസന്ധിയിലൂടെ പായുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നിതല്ലേ? നല്ല സിനിമകള്‍ക്കു വേണ്ട സാഹിത്യം മലയാളത്തില്‍ ഉറവ വറ്റിയോ? മലയാളി ആലോചിക്കണം.
- കെ. എസ്. ബിജോയി
2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

2010 ജൂലൈ 29, വ്യാഴാഴ്‌ച
2010 ജൂലൈ 22, വ്യാഴാഴ്‌ച
രാവണദയയിലെ രാമവിജയം ( ചലച്ചിത്ര ആസ്വാദനം)
പുരാണകഥയിലെ രാമന്‍ ധീരനും സത്യസന്ധനും ദൈവാവതാരവുമാണങ്കില്‍ മണിരത്നത്തിന്റെ ദൃശ്യഭാഷയായ ആധുനിക 'രാവണ'നില്‍ രാവണകൃപയാല്‍ മാത്രം ജീവന്‍ രക്ഷിക്കുന്ന രാമന്‍ തീര്‍ത്തും സഹതാപാര്‍ഹനാകുന്നു. അതുകൊണ്ടുതന്നെ രാമായണകഥയുടെ ആധുനിക ഭാഷ്യം കൗതുകമുളവാക്കുന്നു.
രാമന്‍, രാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍, സീത തുടങ്ങി പുരാണരാമായണത്തിലെ പ്രധാനികളെല്ലാം ഈ സിനിമയിലുണ്ട്. വിവാഹനാളില്‍ത്തന്നെ മാനഭംഗത്തിനിരയാകേണ്ടിവന്ന സഹോദരിയുടെ ആത്മഹത്യകൂടി കാണേണ്ടിവന്ന വീരയാണ് രാവണന്‍. എന്‍കൗണ്ടര്‍ വിദഗ്ദ്ധനായ എസ്.പി.യുടെ ഭാര്യയെ അയാള്‍ ബന്ദിയാക്കുന്നു. ധീരത(?) പ്രകടിപ്പിക്കുന്ന അവരെ വധിക്കുവാന്‍ വീരയ്ക്കാവുന്നില്ല. ഗ്രാമവാസികളുടെ ആരാധനാപാത്രമായ വീരയുടെ ഒരോ കുറ്റകൃത്യത്തിന്റെയും പിന്നിലെ കഥയറിയുമ്പോള്‍ എസ്.പി.യുടെ ഭാര്യയ്ക്ക് വീരയോടുള്ള വെറുപ്പ് ഇല്ലാതെയാകുന്നു. ഒടുവില്‍ തന്നെ വീണ്ടെടുക്കുമ്പോഴും ചാരിത്ര്യശുദ്ധിയില്‍ സംശയിക്കുമ്പോഴും വീരയോടുള്ള സ്നേഹം മറ്റൊരു തലത്തിലെത്തുന്നു. എസ്.പി.യുടെ തോക്കിന്‍ കുഴലില്‍നിന്ന് രക്ഷപെടുത്താന്‍ ഭാര്യ ശ്രമിക്കുമ്പോള്‍ ആത്മസംതൃപ്തിയോടുകൂടിയ മരണമാണ് വീര വരിക്കുന്നത്.
ലക്ഷ്മണനാല്‍ അംഗഭംഗയായ ശൂര്‍പ്പണഖയാണ് പുരാണത്തിലെങ്കില്‍ രാമന്റെ (എസ്.പി.-പൃഥ്വീരാജ്) അനുജരാല്‍ (പോലീസുകാരാല്‍) മാനഭംഗത്തിനിരയാവുകയാണ് രാവണന്റെ (വിക്രം) സഹോദരി (പ്രിയാമണി). സഹോദരിയുടെ വിവാഹവേളയില്‍ തന്നെ രാവണനെ പോലീസുകാര്‍ വെടിവച്ചുകൊല്ലാന്‍ നോക്കി. വിവാഹവേളയില്‍ത്തന്നെ അവള്‍ മാനഭംഗത്തിനിരയായി. ഇതുരണ്ടും കാരണം രാവണന്‍ കേരളത്തിലെ ആതിരപ്പിള്ളി വനാന്തരങ്ങളെ കോട്ടയാക്കി സീതയെ ബന്ദിയാക്കുന്നു. രാമനിലെ പൂര്‍ണ്ണ വിശ്വാസം മൂലം ഭയമില്ലാത്തവളായ പുരാണത്തിലെ സീതയെപ്പോലെ സിനിമയിലെ സീതയും നിര്‍ഭയയാണ്. ആ പാതിവ്രത്യത്തെ ഒരിക്കലും പരീക്ഷിക്കാത്ത രാവണന്‍ എങ്ങനെയാണ് വില്ലനാവുക? കാര്‍ത്തിക് എന്ന നടന്‍ ജീവന്‍ നല്‍കിയ ഹനുമാന്‍ എന്ന ഫോറസ്റ്റ് ഗാര്‍ഡ് യഥാര്‍ത്ഥ വഴികാട്ടിയായി രാമസൈന്യം (എസ്.പി.യും പോലീസുകാരും) കോട്ട വളയുന്നു. സന്ധിസംഭാഷണത്തിനുചെന്ന തന്റെ അനുജനെ ചതിയില്‍പ്പെടുത്തി വെടിവച്ചുകൊന്ന രാമനോട് എങ്ങനെയാണ് രാവണന് പൊറുക്കാന്‍ കഴിയുക? രാവണന്റെ ഓരോ ക്രൂരകൃത്യത്തിന്റെയും പിന്നിലെ കാരണമറിഞ്ഞ സീതയ്ക്ക് എങ്ങനെയാണ് രാവണനെ ഇഷ്ടപ്പെടാതിരിക്കാനാവുക? ദൈവതുല്യനായ രാമന്‍ പക്ഷേ, സീതയെ തിരികെ ലഭിച്ചതിനുശേഷവും രാവണനെ തിരയുന്നു. പതിന്നാലുദിവസം രാവണനൊപ്പം കഴിഞ്ഞതില്‍ സംശയിക്കുന്ന രാമന്‍ നമ്മില്‍നിന്ന് വേറിടുന്നതെങ്ങനെ?
പാരിവ്രത്യലംഘനം രാവണന്‍ നേരിട്ടുപറഞ്ഞതാണെന്ന് രാമന്‍ സീതയോടുപറയുമ്പോള്‍, ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ അസഹ്യതപൂണ്ട സീത രാവണനെത്തേടി വീണ്ടും ചെല്ലുന്നു. പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച രാവണന്‍ നിഷ്കളങ്കനാണെന്നു തിരിച്ചറിഞ്ഞ സീത അവനെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ആ സമയത്ത് എത്തിച്ചേരുന്ന രാമസൈന്യത്തില്‍ നിന്നും രാവണനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന സീതയെ ഒഴിവാക്കി, താന്‍തന്നെ ദാനം നല്‍കിയ ജീവനുടമയായ രാമനും സംഘവും രാവണനെ വെടിവച്ചുകൊല്ലുന്നു. സീതയുടെ സ്നേഹം തിരിച്ചറിഞ്ഞ രാവണന്‍ സന്തോഷപൂര്‍വ്വം മരണം വരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
മലയാളത്തിലെ യുവനായകന്‍ പൃഥ്വീരാജ് തനിക്കു ലഭിച്ച എസ്.പി.യുടെ വേഷം ആവുമ്പോലെ മികച്ചതാക്കിയിട്ടുണ്ട്. ആതിരപ്പിള്ളി വനാന്തരങ്ങളെ അതിന്റെ എല്ലാവിധ ഭംഗികളോടുംകൂടി പകര്‍ത്തിയ സന്തോഷ് ശിവന്‍ തന്റെ പ്രതിഭ ആവര്‍ത്തിച്ചു തെളിയിച്ചിരിക്കുന്നു. ഐശ്വര്യാറായി സീതയുടെ വേഷത്തോട് നീതിപുലര്‍ത്തിയിരിക്കുന്നു. മതവിദ്വേഷം വളരുന്ന ഇക്കാലത്ത് ഇത്തരമൊരു ചിത്രമെടുക്കാന്‍ മണിരത്നം കാണിച്ച ധീരതയും അഭിനന്ദിക്കപ്പെടേണ്ടതാണ്. രാമായണകഥയുടെ ഒരു നവദൃശ്യാനുഭവമാണ് ഈ സിനിമ നമുക്ക് സമ്മാനിക്കുന്നത്.
ബിജോയി കെ. എസ്.
മലയാളം അദ്ധ്യാപകന്‍
ഗവ. വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി
മൂവാറ്റുപുഴ ജില്ല.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)